യുഎഇയിൽ വസന്തകാലം തുടങ്ങുന്നു; ചൂട് കൂടുമെന്നും മുന്നറിയിപ്പ്
യു.എ.ഇയിൽ തണുപ്പുകാലത്തിന് അവസാനമാകുന്നു. വേനലിന് മുമ്പായെത്തുന്ന വസന്തകാലം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്േട്രാണമി സൊസൈറ്റിയാണ് അറിയിച്ചത്. ചൊവാഴ്ച രാജ്യത്ത് പകൽ സമയവും രാത്രി സമയവും 12 മണിക്കൂർ വീതമായിരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി പകൽ ദൈർഘ്യം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യും. അതോടൊപ്പം മാർച്ച് 14ന് പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.പൂർണചന്ദ്രനോടൊപ്പം സംഭവിക്കുന്ന ഗ്രഹണം അമേരിക്കയിലുടനീളം ദൃശ്യമാകും. എന്നാൽ, യു.എ.ഇയിലോ അറേബ്യൻ ഉപഭൂഖണ്ഡത്തിലോ ഇത് ദൃശ്യമാകില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)