അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ഇന്ത്യക്കാരനെ
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഏറ്റവും പുതിയ റേഞ്ച് റോവർ വെലർ കാർ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന സിവിൽ എൻജിനീയർ ബാബു ലിംഗം പോൾ തുരൈ (39) ആണ് വിജയി. ഒരു കോടിയിലേറെ രൂപ (അഞ്ച് ലക്ഷത്തോളം ദിർഹം) ആണ് ഈ കാറിന്റെ വിപണി വില. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം നേരത്തെ സഹപ്രവർത്തകരോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാൽ, അടുത്തിടെ ഭാഗ്യപരീക്ഷണം ഒറ്റയ്ക്കാക്കുകയായിരുന്നു. കാർ വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുകയും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുമെന്ന് ബാബുലിംഗം പറഞ്ഞു. സമ്മാനവിവരം അറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. തൻ്റെയും കുടുംബത്തിന്റെയും ഏറ്റവും നല്ല നിമിഷങ്ങളാണിത്. ജീവിതത്തിൽ വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന വിജയമാണിതെന്നും ബാബുലിംഗം പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)