എല്ലാ എമിറേറ്റുകളിലും കോഴി ഫാം: ചിക്കൻ വിപണിയിൽ യുഎഇ സ്വയംപര്യാപ്തതയിലേക്ക്
റമസാനിൽ ഫ്രഷ് ചിക്കനാണ് താരം. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ 50 ശതമാനത്തിലേറെ വിൽപന വർധിച്ചതായാണ് കണക്ക്. വിപണിയിൽ 20 ബ്രാൻഡുകളിലാണ് ചിക്കൻ എത്തുന്നത്. വിപണിയിലെത്തുന്ന ചിക്കനിൽ 90 % രാജ്യത്ത് ഉൽപാദിപ്പിക്കുന്നതാണ്. ചെറിയൊരു ശതമാനം സൗദി, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.രാജ്യത്തെ എല്ലാ എമിറേറ്റുകളിലും കോഴി ഫാമുകളുണ്ട്. ആന്റിബയോട്ടിക്കുകളും ഹോർമോണുകളും നൽകാതെയാണ് കോഴി വളർത്തലെന്നും ഉൽപാദകർ പറയുന്നു. ചിക്കൻ അടിസ്ഥാന ഭക്ഷ്യ വസ്തുക്കളിൽ ഉൾപ്പെടുത്തിയതിനാൽ അനുമതി കൂടാതെ വില വർധന പാടില്ലെന്നു സാമ്പത്തിക മന്ത്രാലയം കർശന നിർദേശം നൽകി. ചില ബ്രാൻഡുകൾ റമസാനിൽ ചിക്കൻ വില കുറയ്ക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)