വരും ദിവസങ്ങളിൽ ഖത്തറിൽ മഴക്ക് സാധ്യത
ദോഹ: മാർച്ച് 11 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വാരാന്ത്യത്തിൽ തുടങ്ങുന്ന കാലാവസ്ഥാ മാറ്റം അടുത്തയാഴ്ച പകുതിവരെ തുടരാനാണ് സാധ്യത.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായി ശനിയാഴ്ച വരെ ശക്തമായ കാറ്റ് നിലനിൽക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. മുൻദിവസങ്ങളിൽ അനുഭവപ്പെട്ട തണുപ്പ് കുറഞ്ഞ് അന്തരീക്ഷ താപനില ഉയർന്നു തുടങ്ങും. ശനിയാഴ്ച 20 മുതൽ 27 ഡിഗ്രി വരെയാണ് താപനില പ്രവചിക്കുന്നത്.
ശക്തമായ കാറ്റു വീശുന്നതിനാൽ, സമുദ്രവും പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ ദുഖാൻ ഉൾപ്പെടെ ഖത്തറിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)