യുഎഇയിൽ ഭക്ഷ്യസുരക്ഷ ഭീഷണി: മുസഫയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി
മുസഫ വ്യവസായ മേഖലയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ). പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തും വിധമുള്ള നിയമലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി.ഭക്ഷ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന നിയമലംഘനങ്ങൾ നിരന്തരം വരുത്തുകയും ഇതു തടയുന്നതിൽ സ്ഥാപനം പരാജയപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സൂപ്പർമാർക്കറ്റ് പൂട്ടിച്ചതെന്ന് അഡാഫ്സ വ്യക്തമാക്കി. സൂപ്പർമാർക്കറ്റിനുള്ളിൽ കീടങ്ങളുടെ സാന്നിധ്യവും ലേബൽ ഒട്ടിക്കാത്ത ഭക്ഷ്യവസ്തുക്കൾ വിൽപനക്കു വെക്കുകയും ചെയ്തത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ മറ്റു മൂന്ന് നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.നിയമലംഘനങ്ങൾ പരിഹരിച്ചാൽ മാത്രമേ സൂപ്പർമാർക്കറ്റിന് തുടർപ്രവർത്തനത്തിന് അനുമതി നൽകൂ. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അബൂദബി സർക്കാറിന്റെ ടോൾ ഫ്രീ നമ്പറായ 800555ൽ വിളിച്ച് അറിയിക്കണമെന്ന് അഡാഫ്സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.അൽ ഖാലിദിയ(വെസ്റ്റ് 6)യിലെ സൂപ്പർമാർക്കറ്റും നാല് റസ്റ്റാറൻറുകളും നേരത്തേ അധികൃതർ അടച്ചുപൂട്ടിയിരുന്നു.റഫ്രിജറേറ്ററിനുള്ളിലെ വൃത്തിയില്ലായ്മ, അനുചിതമായ താപനിലയിൽ ഭക്ഷണം സൂക്ഷിച്ചു, തറ വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തി, ഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളിൽ തലമുടി മറയുന്ന തൊപ്പിയും കൈയുറയും ധരിക്കാതിരിക്കുക തുടങ്ങിയ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിന് ഹംദാൻ സ്ട്രീറ്റിലെ റസ്റ്റാറൻറും അടച്ചുപൂട്ടിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)