യുഎഇയിലെ പുതിയ ടോൾഗേറ്റുകൾ: വരുമാനം ഉയർത്തി സാലിക്, കോടികൾ വരുമാനം
പുതിയ ടോൾഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമായതോടെ വരുമാനത്തിൽ വൻ വർധന നേടി ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്. കഴിഞ്ഞ വർഷം 230 കോടി ദിർഹമാണ് സാലിക്കിൻറെ ആകെ വരുമാനം. തൊട്ടുമുമ്പുള്ള വർഷം ഇത് 210 കോടി ദിർഹമായിരുന്നു. വരുമാനത്തിൽ 8.7 ശതമാനമാണ് വർധനയെന്ന് സാലിക് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 6.7 ശതമാനം വർധിച്ച് 127.9 കോടി ദിർഹമിലെത്തിയിട്ടുണ്ട്.
2024ൽ പിഴയിനത്തിലുള്ള വരുമാനം 9.3 ശതമാനം വർധിച്ച് 23.6 കോടിയായി. കഴിഞ്ഞ വർഷം നാലാം പാദത്തിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 14.5 ശതമാനം വർധിച്ച് 6.2 കോടിയാണ് ഈ പാദത്തിൽ പിഴയായി ലഭിച്ചത്. കഴിഞ്ഞ വർഷം മൊത്തം നിയമലംഘനത്തിൽ 5.4 ശതമാനം വർധന രേഖപ്പെടുത്തി. 7,30,00 നിയമലംഘനങ്ങളാണ് ഈ കാലയളവിൽ ഉണ്ടായത്. നാലാം പാദത്തിലെ ആകെ ടോൾ ട്രാഫിക്കിൻറെ 0.4 ശതമാനമാണ് മൊത്തം നിയമലംഘനങ്ങൾ.
കഴിഞ്ഞ വർഷത്തെ വരുമാനത്തിൻറെ 10.3 ശതമാനം പിഴയിനത്തിൽ നിന്നാണ്. ടോൾ ഫീസ് ഇനത്തിൽ എട്ട് ശതമാനത്തോടെ 199 കോടി ദിർഹമിൻറെ വരുമാനമാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള വർഷം ഇത് 184 കോടിയായിരുന്നു. നവംബറിൽ ബിസിനസ് ബേ, അൽ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ ഫ്ലക്സിബർ നിരക്കും ജനുവരി ഒന്ന് മുതൽ സാലിക്ക് ഏർപ്പെടുത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)