15 ദിവസത്തിനുള്ളിൽ യുഎഇ സന്ദര്‍ശിച്ചത് നാല് തവണ, 14 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍
സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലാണ് നടി അറസ്റ്റിലായത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നടി നാല് തവണ ദുബായ് സന്ദർശിച്ചതായി കണ്ടെത്തി. നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോൾ 15 കിലോ വരെ സ്വർണം കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് നിലവിൽ 12 കോടി രൂപ വില വരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)