Posted By user Posted On

റമദാൻ; കുറഞ്ഞ വരുമാനക്കാരായ 3,500 പേർക്ക് വിമൻ ഇന്ത്യ ഖത്തർ ഇഫ്താർ കിറ്റ് വിതരണം ചെയ്യും

ദോ​ഹ: ദോഹ ∙  പ്രവാസി വനിതാ കൂട്ടായ്മയായ വിമൻ ഇന്ത്യ ഖത്തർ  ഈ വർഷം 3500 പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. നഗരത്തിൽ നിന്നകലെ താമസിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്കാണ്  ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുകയെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ  3500 പേർക്കുള്ള ഇഫ്താർ കിറ്റുകൾ ഈ മാസം 21ന് വിതരണം ചെയ്യും . വീട്ടിൽ തയാറാക്കിയ വിഭവങ്ങളാണ് കിറ്റുകളിലായി വിതരണം ചെയ്യുന്നത്.  കഴിഞ്ഞ വർഷം 3000 കിറ്റുകളാണ് വിമൻ ഇന്ത്യ ഖത്തർ ലേബർ ക്യാംപുകളിലേക്ക്  വിതരണം ചെയ്തത്. കിറ്റ് വിതരണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള  വീട്ടമ്മാർ 33442038 ബന്ധപ്പെടണമെന്ന് വിമൻ ഇന്ത്യ ഖത്തർ ഭാരവാഹികൾ  അറിയിച്ചു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version