ഖത്തറില്‍ തണുപ്പ് കുറയും; ഈ മാസം തന്നെ താപനില ഉയരും
ദോഹ: ഫെബ്രുവരി അവസാനവാരത്തിലെത്തിയ അപ്രതീക്ഷിത തണുപ്പിൽ നിന്നും രാജ്യത്തെ അന്തരീക്ഷ താപനില ഉയരുമെന്ന അറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. മാർച്ച് പകുതിയോടെ താപനില ഉയർന്ന്, തണുപ്പ് വിട്ടൊഴിയുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറേബ്യൻ ഉപദ്വീപിൽ സുഡാനിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ മാർച്ച് പകുതിയോടെ രാജ്യത്തെ താപനില ക്രമേണ ഉയരുമെന്നാണ് മുന്നറിയിപ്പ്. മാർച്ചിലെ ശരാശരി ദൈനംദിന താപനില 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
നിലവിലെ തണുപ്പ് ഏതാനും ദിവസങ്ങൾ കൂടി തുടർന്ന് കാലാവസ്ഥ പതിയെ മാറുമെന്നാണ് കരുതുന്നത്. അതേസമയം, സമീപ ആഴ്ചകളിലെ ഏറ്റവും ശക്തമായ തണുപ്പിനാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ സാക്ഷ്യംവഹിച്ചത്. ദോഹ ഉൾപ്പെടെ നഗര മേഖലകളിൽ 12 ഡിഗ്രിയിലേക്ക് വരെ അന്തരീക്ഷ താപനില കുറഞ്ഞിരുന്നു. എന്നാൽ ഒരാഴ്ചക്കപ്പുറം കാലാവസ്ഥ മാറി ചൂടിലേക്ക് കടക്കും. ഖത്തറിൽ മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1998ലെ 39 ഡിഗ്രി ആയിരുന്നു, ഏറ്റവും കുറഞ്ഞ താപനില 1984ൽ രേഖപ്പെടുത്തിയ 8.2 ഡിഗ്രിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)