റമദാൻ മാസത്തിൽ ‘ഏകജാലക’ സേവനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) റമദാൻ മാസത്തിലെ ‘ഏകജാലക’ സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
മോർണിംഗ് ഷിഫ്റ്റ് 9:00 AM മുതൽ 1:00 PM വരെയും വൈകുന്നേരത്തെ ഷിഫ്റ്റ് 1:00 PM മുതൽ 3:30 PM വരെയും ആയിരിക്കും. റമദാൻ മാസത്തിൽ സേവനങ്ങൾ സുഗമമായി നിലനിർത്തുന്നതിനാണ് ഈ ഷെഡ്യൂൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
നേരത്തെ, ഫെബ്രുവരിയിൽ, ഞായറാഴ്ച്ച മുതൽ വ്യാഴം വരെ 2:00 PM മുതൽ 6:00 PM വരെ പ്രവർത്തനവുമായി കൂടുതൽ ഈവെനിംഗ് ടൈമിംഗ് മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു. സാധാരണ സമയത്തിന് പുറത്ത് ഇടപാടുകൾ പൂർത്തിയാക്കാൻ ആളുകളെ അനുവദിക്കുന്നതിനാണ് ഇത് ചെയ്‌തത്. സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും ഉപഭോക്തൃ അനുഭവം മികച്ചതാക്കാനും ഇത് സഹായിച്ചു.
നിരവധി വ്യക്തികളും ബിസിനസുകളും ഈവെനിംഗ് സർവീസുകളിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ചയിൽ മാത്രം, ‘ഏകജാലകം’ സേവനത്തിൽ 850 സന്ദർശകരെ രേഖപ്പെടുത്തി, അതിൽ 150 പേർ ഈവനിങ് ടൈമിംഗ് ഉപയോഗിച്ചു. ഇതിനർത്ഥം സന്ദർശകരിൽ 17 ശതമാനത്തിലധികം പേർ എക്സ്റ്റൻഡഡ് സമയം തിരഞ്ഞെടുത്തു എന്നാണ്.
സാധാരണയായി രാവിലെ 10:00-നും 12:30-നും ഇടയിൽ സംഭവിക്കുന്ന തിരക്ക് കുറയ്ക്കാൻ ഈ മാറ്റം സഹായിച്ചു.
ഖത്തർ ദേശീയ ദർശനം 2030-ന് അനുസൃതമായി സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. ഇടപാട് സമയം കുറച്ചും ഉപഭോക്തൃ സംതൃപ്‌തി വർധിപ്പിച്ചും ‘ഏകജാലക’ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഖത്തറിൻ്റെ ബിസിനസ് മേഖലയെ ശക്തിപ്പെടുത്താൻ ഈ ശ്രമങ്ങൾ സഹായിക്കും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)