ഖത്തറിൽ തെരുവ് വിളക്കിന്റെ തൂണിൽ കുടുങ്ങിയ ഫാൽക്കണെ രക്ഷപ്പെടുത്തി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), ആഭ്യന്തര മന്ത്രാലയവും (MoI) പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ചേർന്ന് തെരുവ് വിളക്കിൻ്റെ തൂണിൽ കുടുങ്ങിയ ഒരു പെരെഗ്രിൻ ഫാൽക്കണിനെ രക്ഷപ്പെടുത്തി.
ജാഗ്രതാ നിർദേശം ലഭിച്ചതിനെ തുടർന്ന് വന്യജീവി വികസന വകുപ്പിൻ്റെ പ്രത്യേക സംഘം സ്ഥലത്തെത്തി. പരുന്തിനെ സുരക്ഷിതമായി സൂക്ഷിക്കാനും പരിക്കേൽക്കാതിരിക്കാനും വേണ്ടിയുള്ള കാര്യങ്ങൾ അവർ ശ്രദ്ധാപൂർവം ചെയ്‌തു.
ഫാൽക്കണിലെ ഇലക്ട്രോണിക് ചിപ്പ് ആരുടേതാണെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ ഇനി പരിശോധന നടത്തും. പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ, ശരിയായ നടപടിക്രമങ്ങൾ പാലിച്ച് അവർ ഫാൽക്കണിനെ ഉടമയ്ക്ക് തിരികെ നൽകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)