Posted By user Posted On

ഉമ്മുൽ ഷെയ്‌ഫ് മറൈൻ റിസർവ് വൃത്തിയാക്കുന്നതിനുള്ള വലിയ ക്യാമ്പയിൻ ആരംഭിച്ച് പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) അതിൻ്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ്, നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെൻ്റ് എന്നിവ മുഖേന ഉമ്മുൽ ഷെയ്‌ഫ് മറൈൻ റിസർവ് വൃത്തിയാക്കുന്നതിനുള്ള ഒരു വലിയ കാമ്പയിൻ ആരംഭിച്ചു. “നമ്മുടെ പരിസ്ഥിതി… സുസ്ഥിരമായ ദാനം” എന്ന പ്രമേയത്തിൽ ഖത്തർ പരിസ്ഥിതി ദിനത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. മാലിന്യങ്ങൾ നീക്കം ചെയ്യുക, സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

പ്രത്യേക നാവിക സേന, പ്രതിരോധ മന്ത്രാലയത്തിലെ ഖത്തർ സായുധ സേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, ‘ഹിവാഷ്’ കമ്പനി എന്നിവയുടെ സഹായത്തോടെയാണ് ഡ്രൈവ് നടത്തിയത്.

രാജ്യത്തിൻ്റെ പ്രകൃതി സംരക്ഷിക്കുന്നതിനും സമുദ്ര പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന, പ്രത്യേകിച്ച് മാലിന്യം വലിച്ചെറിയുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമുദ്രമേഖലകളിലേക്കെത്തുന്ന സന്ദർശകരെ പഠിപ്പിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമാണ് ഈ കാമ്പയിൻ.

പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന ബോധവൽക്കരണവും ശുചീകരണ കാമ്പെയ്‌നുകളും വഴി പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രാലയം തുടരുകയാണ്

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version