കൃത്യസമയം പാലിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വിമാനക്കമ്പനികളിലൊന്ന് ഖത്തർ എയർവേയ്‌സ്
സിറിയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിൽ ഏറ്റവുമധികം കൃത്യസമയം പാലിക്കുന്ന വിമാനക്കമ്പനികളിൽ ഖത്തർ എയർവേയ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഖത്തർ എയർവേയ്‌സിന്റെ 99.30% ഫ്ലൈറ്റുകളും ട്രാക്ക് ചെയ്‌തതിൽ 82.83% വിമാനങ്ങളും കൃത്യസമയത്ത് എത്തിയിരുന്നു. 200,230 ഫ്ലൈറ്റുകളിൽ 99.72% പൂർത്തീകരണ നിരക്കുണ്ട്.
86.70% വിമാനങ്ങളും കൃത്യസമയത്ത് എത്തിച്ചേർന്ന എയ്‌റോമെക്‌സിക്കോ ഒന്നാം സ്ഥാനത്തെത്തി. അതിൻ്റെ 196,911 ഫ്ലൈറ്റുകളിൽ 99.74% ട്രാക്ക് ചെയ്‌തു, ഇതിനു 99.32% പൂർത്തീകരണ നിരക്കും ഉണ്ടായിരുന്നു.
192,560 മൊത്തം വിമാനങ്ങളിൽ 98.16% ട്രാക്ക് ചെയ്‌തപ്പോൾ 86.35% കൃത്യസമയത്ത് എത്തിച്ചേർന്ന സൗദി എയർലൈൻസ് രണ്ടാം സ്ഥാനത്തെത്തി. 99.82% പൂർത്തീകരണ നിരക്കാണ് ഇതിനുള്ളത്.
83.46% ഫ്‌ളൈറ്റുകളും കൃത്യസമയത്ത് എത്തിച്ചേർന്ന ഡെൽറ്റ എയർലൈൻസ് മൂന്നാം സ്ഥാനത്താണ്. അതിൻ്റെ 1,712,529 ഫ്ലൈറ്റുകളിൽ 99.98% ട്രാക്ക് ചെയ്‌തു, അതിന്റെ പൂർത്തീകരണ നിരക്ക് 98.95% ആണ്.
551,885 മൊത്തം ഫ്ലൈറ്റുകളിൽ 99.33% ട്രാക്ക് ചെയ്‌തപ്പോൾ 82.89% കൃത്യസമയത്ത് എത്തിച്ചേർന്ന LATAM എയർലൈൻസ് നാലാമതാണ്, 98.52% ആണ് ഇതിന്റെപൂർത്തീകരണ നിരക്ക്.
ഖത്തർ എയർവേയ്‌സിൻ്റെ ബേസ്, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA), 81.38% ഓൺ-ടൈം ഡിപ്പാർച്ചർ നിരക്കോടെ, 2024-ൽ ആഗോളതലത്തിൽ കൃത്യസമയം പുലർത്തിയ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങളിൽ ഇടം നേടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)