‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം
സഹപ്രവർത്തകരുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമെത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും, പിന്നീട് ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ തന്നെ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആപ്പിനുള്ളിൽ അഭ്യർഥിക്കുകയും സ്വീകരിക്കുകയും അല്ലെങ്കിൽ പണമടയ്ക്കാനുമൊക്കെ കഴിയും.ഗൂഗിൾ പേ( Google Pay) ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ ഗൂഗിൾ പേ ആപ് തുറക്കുക.∙ബിൽ അടയ്ക്കാൻ സ്കാനർ ഓപ്ഷനിലോ പുതിയ പേമെന്റ് ഓപ്ഷനിലോ ടാപ് ചെയ്യുക.∙താഴെ ഇടത് കോണിലുള്ള സ്പ്ലിറ്റ് ദ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുത്ത് അതിന് ഒരു പേര് നൽകി ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക.∙ഗ്രൂപ്പ് സൃഷ്ടിച്ചുകഴിഞ്ഞാൽ, ചെലവ് വിഭജിക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട തുക നൽകുക, ബില്ലിനായി പണം നൽകുന്ന ഗ്രൂപ്പിൽ നിന്ന് കസ്റ്റം കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുക.∙തിരഞ്ഞെടുത്ത കോൺടാക്റ്റുകളിലേക്ക് പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.ഫോൺപേ(PhonePe) ഉപയോഗിച്ച് ബിൽ എങ്ങനെ വിഭജിക്കാം:∙നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് തുറക്കുക.∙പ്രധാന സ്ക്രീനിൽ നിന്ന്, സ്പ്ലിറ്റ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട ആകെ തുക നൽകുക. ∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക. ∙പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.പേടിഎം ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ പേടിഎം ആപ്പ് തുറക്കുക.∙സംഭാഷണ പേജിലേക്ക് പോകാൻ മുകളിൽ വലതുവശത്തുള്ള സന്ദേശ ബോക്സ് ഐക്കണിൽ ടാപ്പ്ചെയ്യുക.∙താഴെയുള്ള സ്പ്ലിറ്റ് ബിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.∙അടയ്ക്കേണ്ട തുക നൽകുക.∙ബിൽ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക.∙വലതുവശത്തുള്ള തുടരുക, ബട്ടണിൽ ടാപ്പ് ചെയ്യുക.∙’ഓട്ടോ-സ്പ്ലിറ്റ് ഈക്വൽ’ ബോക്സിൽ ചെക്ക് മാർക്കിടാം ∙ഓരോ വ്യക്തിയുടെയും വിഹിതം സ്വമേധയാ ക്രമീകരിക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)