റമദാനിന് മുന്നോടിയായി 2,385 പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി: ഔഖാഫ് മന്ത്രാലയം
ദോഹ: വരാനിരിക്കുന്ന പരിശുദ്ധ റമദാൻ മാസത്തേക്ക് 2,385 പള്ളികൾ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കിയതായി അവ്‌കാഫ് മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, ഇഫ്താർ ഭക്ഷണ വിതരണം നടത്തുന്നതിനായി 24 സ്ഥലങ്ങളിൽ റമദാൻ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇക്കുറി 200-ലധികം പള്ളികളെ ഇ’തികാഫ് അനുഷ്ഠാനത്തിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. കൂടാതെ, ഈ ആത്മീയ മാസത്തിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ, വിദ്യാഭ്യാസ മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 950-ൽ അധികം മതപരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
റമദാൻ മുന്നൊരുക്കങ്ങളെക്കുറിച്ച് അവ്‌കാഫ് മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ അവ്‌കാഫ് മന്ത്രാലയത്തിന്റെ അണ്ടർസെക്രടറി ഹിസ് എക്സലൻസി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഘാനിം അൽ താനി, “അനുസരണവും ക്ഷമയും” എന്ന ആശയത്തെ മുൻനിർത്തിയുള്ള റമദാൻ 2025 പരിപാടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)