ഇൻസ്റ്റഗ്രാം അക്കൗണ്ടിന് റീച്ച് ഇല്ലേ?, വിഷമിക്കേണ്ട അതിനും എഐ ടൂൾസ് ഉണ്ട്
ഇന്‍സ്റ്റഗ്രാമിൽ വിഡിയോയും ചിത്രങ്ങളും ദിനംപ്രതി പോസ്റ്റ് ചെയ്തിട്ടും വിചാരിച്ചതുപോലെ റീച്ച് കിട്ടുന്നില്ലേ?, എന്നാൽ നമുക്ക് എഐയെ കൂട്ട് പിടിച്ചാലോ?, വിഡിയോയും ചിത്രങ്ങളും മെച്ചപ്പെടുത്തുകയും പുതിയത് തന്നെ നിർമിക്കുകയും ചെയ്യുന്ന നിരവധി ടൂളുകളുണ്ട്, പക്ഷേ ഇതിലൊക്കെ ചെയ്യാനും അറിയേണ്ടേ. ആദ്യ ഘട്ടത്തിൽ സിംപിൾ ബട്ട് പവർഫുൾ കുറച്ച് ഐഡിയകൾ പരിശോധിച്ചു നമുക്ക് തുടങ്ങാം. ചാറ്റ്ജിപിടി തന്നെയെടുക്കാം. ഒരു പോസ്റ്റ് ചെയ്യുന്നതിനായി ആകർഷകമായ അടിക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും കീവേഡുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും മികച്ച ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കുന്നതിനും ഇത്തരം ചാറ്റ്ബോട്ടുകൾക്ക് സഹായിക്കാനാകും.
ക്യാമറയുണ്ട്, ഫോണുണ്ട്, ഡാറ്റയുണ്ട് പക്ഷേ ആശയം മാത്രമില്ല എന്ന് പറയുന്നവർക്കായി മികച്ച ആശയങ്ങൾ ലഭിക്കാൻ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ സഹായിക്കും.ഓരോ അവസരത്തിനും സന്ദർഭത്തിനും ചേരുന്ന പ്രോംപ്റ്റുകൾ ഉണ്ടാക്കി ചാറ്റ്ബോട്ടുകൾക്ക് നൽകാം. പ്രോംപ്റ്റുകൾ ചില ഉദാഹരണങ്ങൾ താഴെ നൽകിയിരിക്കുന്നു. ഇതിലും മികച്ചതും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും ഇതിലുള്ളത് പരിശീലിച്ചശേഷം പ്രയോഗത്തിൽ വരുത്തുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)