Posted By user Posted On

മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതിയില്‍ ബൈക്ക് ഓടിച്ചു; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വയം ജീവൻ അപകടത്തിലാക്കുകയും മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതിനാണ് ദുബായ് പോലീസ് ഡ്രൈവറെ അറസ്റ്റുചെയ്തത്. ഡ്രൈവർ കാറുകൾക്കും ട്രക്കുകൾക്കുമിടയിൽ അശ്രദ്ധമായി കുതിക്കുന്നത് വീഡിയോയില്‍ കാണാം. വാഹനം കണ്ടുകെട്ടൽ സംബന്ധിച്ച 2023ലെ ഡിക്രി നമ്പർ (30) പ്രകാരം, നിയമലംഘകർ കർശനമായ പിഴകൾ നേരിടേണ്ടിവരും. പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴ ഈടാക്കും. ഇത്തരം നടപടികൾ പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഉത്തരവാദിത്തമുള്ള ഡ്രൈവിങിൻ്റെ പ്രാധാന്യം ദുബായ് പോലീസ് ഊന്നിപ്പറയുന്നത് തുടരുകയും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേഗപരിധി പാലിക്കാൻ വാഹനമോടിക്കുന്നവരോട് അഭ്യർഥിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version