പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി റെയിലുംകര നമസ്കാര പള്ളിക്ക് സമീപം പരേതനായ പട്ടുക്കുത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫ് (42) ഖത്തറിൽ നിര്യാതനായി. ഹൗസ് ഡ്രൈവറായിരുന്നു. മാതാവ്: ഖദീജ കൈപ്പലത്തൊടി (കുലുക്കല്ലൂർ). ഭാര്യ: ഷമീന പഴതൊടി (മുതുകുർശ്ശി). മക്കൾ: ഫാത്തിമത്ത് ഫിദ, ഫാത്തിമത്ത് റിദ, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: സൈതലവി, ഫസീല, ഐഷാബി. ചൊവ്വാഴ്ച പുലർച്ച കരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും. മയ്യിത്ത് നമസ്കാരം കുന്നപ്പള്ളി ജുമാമസ്ജിദിൽ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)