ഹിൻഡണിൽ നിന്ന് കൊൽക്കത്തയിലേക്ക് ഇനി പറക്കാം, എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 1 മുതൽ സർവീസ് ആരംഭിക്കും
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന മേഖലയിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി മാറിയ ഹിൻഡൺ, കൊൽക്കത്തയിലേക്കും തിരിച്ചും ദിവസേനയുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. മാര്‍ച്ച് 1 മുതലാണ് വിമാന സർവീസുകൾ ആരംഭിക്കുക.
നിലവിൽ ചെറിയ വിമാനക്കമ്പനികൾ ഹിൻഡണിൽ നിന്ന് ഹ്രസ്വ റൂട്ടുകളിലാണ് സർവീസ് നടത്തിയിരുന്നത്. ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് ജെറ്റ് എഞ്ചിൻ വിമാനവുമായി സർവീസ് നടത്തുന്ന ആദ്യത്തെ എയർലൈൻ ആയിരിക്കും ഇതെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. മടക്ക വിമാനങ്ങൾ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ശനിയാഴ്ചകളിൽ വിമാന സർവീസുകൾ ഉണ്ടാകില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)