കമ്പനി ആസ്ഥാനത്ത് നിന്ന് 17,000 ദിനാർ തട്ടിയെടുത്തു; പ്രവാസി ഒളിവിൽ, തെരച്ചിൽ ശക്തമാക്കി അധികൃതർ
കുവൈത്തിൽ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് 17,000 ദിനാർ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് 57 കാരനായ പ്രവാസിയെ അധികൃതർ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പ്രവാസി മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും താമസസ്ഥലം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തതിനാൽ അധികൃതര്‍ക്ക് പ്രതിയെ കണ്ടെത്താനായിട്ടില്ല. 54 കാരനായ കുവൈത്തി പൗരനായ കമ്പനി ഉടമയ്ക്ക് വേണ്ടി പവർ ഓഫ് അറ്റോർണി കൈവശമുള്ള നിയമ പ്രതിനിധിയാണ് കേസ് ഫയൽ ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ വാർഷിക ഇൻവെൻററി പ്രക്രിയയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)