ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇന്ന് എത്തും; കോടികളുടെ കരാര്‍ പ്രതീക്ഷയില്‍ ഇന്ത്യ, 10 വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം വരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ശൈഖ് തമീം ചര്‍ച്ച നടത്തും. മന്ത്രിമാരും ബിസിനസുകാരും നിക്ഷേപകരും ഉള്‍പ്പെടെ വന്‍ പടയും ഖത്തര്‍ അമീറിനൊപ്പം നാളെ ന്യൂഡല്‍ഹിയില്‍ എത്തുന്നുണ്ട്.
കോടികളുടെ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ജിസിസി രാജ്യമാണ് ഖത്തര്‍. പ്രധാനമന്ത്രി മോദി കഴിഞ്ഞ വര്‍ഷം ഖത്തറില്‍ സന്ദര്‍ശനം നടത്തുകയും അമീറുമായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദോഹയിലെത്തിയതും നിര്‍ണായക നീക്കങ്ങളുടെ ഭാഗമാണ്…
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)