റമദാൻ ആരംഭ തിയ്യതി പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസ്
ദോഹ: 2025 മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിനമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. കുവൈത്തിലെ അൽ-അജാരി സയന്റിഫിക് സെന്ററുമായി ചേർന്ന് നടത്തിയ ജ്യോതിശാസ്ത്ര നിഗമനങ്ങൾ പ്രകാരമാണ് ഖത്തർ കലണ്ടർ ഹൗസ് പ്രവചനം നടത്തിയിരിക്കുന്നത്. ഖത്തർ കലണ്ടർ ഹൗസ്, അൽ-അജാരി സയന്റിഫിക് സെന്റർ എന്നിവയുടെ സംയുക്ത പ്രസ്താവനയിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച (ചന്ദ്രദർശന ദിനം) ഖത്തറും കുവൈത്തും തദ്ദേശീയ സമയം പുലർച്ചെ 3:45-ന് ഈ വർഷത്തെ പുതിയ ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നു വ്യക്തമാക്കുന്നു. അതേസമയം, റമദാൻ ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഖത്തർ ഔഖഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചന്ദ്രദർശന സമിതിയാണ് എടുക്കുന്നത് എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
“ചന്ദ്രദർശന ദിനത്തിൽ ഖത്തറിലോ കുവൈത്തിലോ റമദാൻ മാസത്തിലെ ചന്ദ്രനെ ദൃശ്യമായി കാണാൻ സാധ്യതയുണ്ട്, കാരണം ചന്ദ്രൻ ആ ദിവസം സൂര്യാസ്തമനത്തിന് ശേഷം 32 മിനിറ്റ് കൂടി ദൃശ്യമായി തുടരും,” ഖത്തർ കലണ്ടർ ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)