ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങി യുഎഇ
മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാമെന്ന് അധികൃതർ. സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് വിസ ഇളവ്. ഈ മാസം 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ആറ് രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയും. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഉള്‍പ്പെട്ട മുന്‍ പട്ടികയാണ് ഇപ്പോള്‍ യുഎഇ വിപുലീകരിക്കുന്നത്.
സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ റെസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ഇനിമുതല്‍ ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളുടെ പ്രതിഫലനമായാണ് ഈ വികാസത്തെ പ്രവാസി ഇന്ത്യന്‍ സമൂഹം നോക്കി കാണുന്നത്. ഇന്ത്യന്‍ പൗരന്മാരുടേയും അവരുടെ കുടുംബങ്ങളുടേയും യാത്ര സുഗമമാക്കുക, യുഎഇയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പദ്ധതി നടപ്പാകുന്നതോടെ മുന്‍കൂര്‍ വിസ എടുക്കാതെ തന്നെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയും. യുഎഇയില്‍ എത്തിച്ചേരുമ്പോള്‍, ഈ വ്യക്തികള്‍ക്ക് രാജ്യത്തെ എല്ലാ അംഗീകൃത എന്‍ട്രി പോയിന്റുകളിലും എന്‍ട്രി വിസ ലഭിക്കും. സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുതയുണ്ടെങ്കില്‍, രാജ്യത്തിന്റെ ചട്ടങ്ങള്‍ക്കനുസൃതമായി ഫീസ് അടച്ചാല്‍ മതി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)