റവാബി മിനി മാരത്തൺ 2025 വിജയകരമായി പൂർത്തിയായി
ആരോഗ്യം, ഫിറ്റ്നസ്, കമ്മ്യൂണിറ്റി സ്‌പിരിറ്റ് എന്നിവ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച റവാബി മിനി മാരത്തൺ 2025 വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലധികം ആളുകൾ മാരത്തണിൽ പങ്കെടുത്തു.ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ്റെയും (ക്യുഎസ്എഫ്എ) റവാബി സ്‌പോർട്‌സ് ലീഗിൻ്റെയും (ആർഎസ്എൽ) പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി ആരോഗ്യകരവും കൂടുതൽ സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള റവാബി ഗ്രൂപ്പിൻ്റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാണ്.
മുഹമ്മദ് അബ്ദുല്ല (അൽ റവാബി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ), അജ്‌മൽ അബ്ദുല്ല (എക്സിക്യൂട്ടീവ് ഡയറക്ടർ), മുഹമ്മദ് സാദിഖ് (ഗ്രൂപ്പ് ഡയറക്ടർ), ഹാരിസ് തയ്യിൽ (ഗ്രൂപ്പ് ഡയറക്ടർ), കെ കെ ഉസ്മാൻ (ഫൈവ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ), കന്നു ബക്കർ (ജനറൽ മാനേജർ), മുഹമ്മദ് ജസീലൻ എന്നിവർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)