മാലിന്യക്കൂനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; യുഎഇയിൽ യുവതിയെ തെരഞ്ഞ് പൊലീസ്
ഷാർജയിലെ അൽ സജ മേഖലയിൽ മാലിന്യകൂമ്പാരത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് യുവതിക്കായി തിരച്ചിൽ നടത്തുകയാണ്. ജനുവരി 27ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ചോരക്കുഞ്ഞിന്‍റെ മൃതദേഹം മാലിന്യക്കൂനയിൽ കണ്ടെത്തിയത്. പതിവ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി മുനിസിപ്പാലിറ്റി ജീവനക്കാർ മാലിന്യക്കൊട്ട പരിശോധിക്കുന്നതിനിടെയാണ് പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടത്. കുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മാതാവിനായി തെരച്ചിൽ തുടരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)