ഖത്തർ സാമ്പത്തിക ഫോറം മേയ് 20 മുതൽ
ദോഹ: അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം മേയ് 20 മുതൽ 22 വരെ ദോഹയിൽ നടക്കുമെന്ന് മീഡിയ സിറ്റി ഖത്തർ പ്രഖ്യാപിച്ചു. ‘2030ലേക്കുള്ള വഴി: ആഗോള സമ്പദ് വ്യവസ്ഥയെ മാറ്റുന്നു’ എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാമ്പത്തിക ഫോറം സംഘടിപ്പിക്കപ്പെടുന്നത്.
രാഷ്ട്രത്തലവന്മാർ, ഇൻഫ്ലുവൻസർമാർ, മുതിർന്ന വ്യക്തിത്വങ്ങൾ, ആഗോള വ്യാപാര നേതാക്കൾ, സി.ഇ.ഒമാർ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, സംരംഭകർ എന്നിവർ ഫോറത്തിൽ പങ്കെടുക്കും.
ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങളും പദ്ധതികളും ഉൾപ്പെടുത്തിയായിരിക്കും ഫോറം ചർച്ചകൾ.
ആദ്യഘട്ടം മുതൽ ഖത്തർ സാമ്പത്തിക ഫോറം ആഗോള സംഭാഷണത്തിനായുള്ള ഒരു പ്രധാന വേദിയായിരുന്നെന്നും, സമ്പദ് വ്യവസ്ഥയുടെ ഭാവി നിർണയിക്കുന്ന നിർണായക തീരുമാനങ്ങൾ ഖത്തർ സാമ്പത്തിക ഫോറത്തിലൂടെ പിറവിയെടുക്കുന്നുവെന്നും മീഡിയ സിറ്റി സി.ഇ.ഒ ജാസിം മുഹമ്മദ് അൽ ഖോരി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)