Posted By user Posted On

ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ: പ്രവാസി മലയാളിക്ക് സ്വന്തമായത് 60,000 ദിർഹം

Big Ticket Series 271 നറുക്കെടുപ്പിന്റെ ഭാ​ഗമായ Big Win Contest ഫലം പ്രഖ്യാപിച്ചു. ബം​ഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഭാ​ഗ്യശാലികൾ പങ്കിട്ടത് AED 370,000.

ആൽവിൻ മൈക്കിൾ – 150,000 AED 

ഖത്തറിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസിയാണ്. ടിക്കറ്റ് നമ്പർ 271-07378.

സന്ദീപ് താഴയിൽ – 60,000 AED

അബുദാബിയിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസി. സുഹൃത്തുക്കളായ 15 പേർക്കൊപ്പം ടിക്കറ്റെടുക്കുന്നതാണ് ശീലം. സമ്മാനത്തുക അവർക്കൊപ്പം പങ്കുവെക്കും, കൂടാതെ സ്വന്തം പങ്ക്, സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ ഉപയോ​ഗിക്കുമെന്നും സന്ദീപ് വ്യക്തമാക്കുന്നു.

“ഭാര്യയെയും മകളെയും യു.എ.ഇയിലേക്ക് കൊണ്ടുവരും. ഒരുപാട് നാളുകൾക്ക് ശേഷം അവസാനം അവരെ കൂടെക്കൂട്ടാൻ കഴിഞ്ഞു. എന്റെ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഇതിലൂടെ കഴിയും.” സന്ദീപ്‍ പറയുന്നു.

തപൻ ദാസ് – 100,000 AED

ബം​ഗ്ലാദേശിൽ നിന്നുള്ള ബാർബർ ആണ് തപൻ. ആറ് വർഷമായി യു.എ.ഇയിൽ താമസിക്കുന്നു. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. 

“കുടുംബത്തിനായി പണം അയച്ചു നൽകി. സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ദീർഘകാല സ്വപ്നത്തിന് ഇത് പുതിയ അവസരം നൽകി.” അദ്ദേഹം പറഞ്ഞു.

ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നാണ് തപൻ പറയുന്നത്. “ഭാ​ഗ്യ പരീക്ഷണം തുടരണം. ടിക്കറ്റ് ഒരു തവണ വാങ്ങിയത് കൊണ്ട് ഭാ​ഗ്യം വരണമെന്നില്ല. പക്ഷേ, എപ്പോഴും സാധ്യതയുണ്ട്. വിശ്വസിക്കുന്നത് തുടരുക, നിങ്ങളുടെ അവസരവും വരും.” തപൻ മറ്റുള്ള മത്സരാർത്ഥികളോടായി പറയുന്നു.

ഷറഫുദ്ദീൻ ഷറഫ് – 60,000 AED

അഞ്ച് വർഷമായി അബുദാബിയിൽ ജീവിക്കുന്ന ഷറഫുദ്ദീൻ ഡ്രൈവറാണ്. സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സുഹൃത്തുക്കളായ 15 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

“എനിക്ക് ലഭിച്ച സമ്മാനത്തുകകൊണ്ട് മകളുടെ ആ​ഗ്രഹം സാധിക്കാനാണ് ആലോചിക്കുന്നത്. ഇനിയും ‍ഞാൻ മത്സരിക്കുന്നത് തുടരും. ഭാവിയെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയുണ്ട്.” ഷറഫുദ്ദീൻ പറഞ്ഞു.

ഫെബ്രുവരിയിലും ബി​ഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ​ഗ്രാൻ‍ഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബി​ഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.

ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബി​ഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബി​ഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.

ബി​ഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.

ലക്ഷ്വറി കാർ ആ​ഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ​ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 2: 6th – 12th February  & Draw Date – 13th February  (Thursday)
Week 3: 13th – 19rd February  & Draw Date- 20th February  (Thursday)
Week 4: 20th – 28st February  & Draw Date- 1st March  (Saturday)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version