Posted By user Posted On

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി യുഎഇ

യുഎഇയിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ദുബായിലെ പുതിയ വിമാനത്താവള ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ദരുടെ വിലയിരുത്തല്‍. കണ്‍സട്രക്ഷന്‍, ഓപ്പറേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടാകും. ഏവിയേഷന്‍ മേഖലയില്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും ഈ കുതിപ്പ് കാണാനാകും. അടുത്ത രണ്ട്, മൂന്ന് വർഷങ്ങള്‍ക്കുള്ളില്‍ ദുബായ് സൗത്തിലെ ജനസംഖ്യയിൽ വലിയ വർദ്ധനവാണ് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നത്. ഇത് കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലക്കും നേട്ടമായി മാറും. നിലവിൽ ഏകദേശം 25,000 താമസക്കാരുള്ള മാസ്റ്റർ ഡെവലപ്‌മെന്റ് റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റിൽ വിമാനത്താവളം തുറക്കുന്നതോടെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കാനെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. നിലവിലുള്ള ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം ദുബായ് വേൾഡ് സെൻട്രല്‍ അൽ മക്തൂം ഇന്റർനാഷണൽ എയര്‍പോര്‍ട്ടിലെ 128 ബില്യൺ ദിർഹത്തിന്റെ പാസഞ്ചർ ടെർമിനൽ അടുത്ത ദശകത്തോടെ പൂര്‍ണ്ണമായും ഏറ്റെടുക്കും. ഇതിനായി എയർപോർട്ട് നഗരമായ എയറോട്രോപോളിസും ദുബായ് നിര്‍മ്മിക്കുന്നുണ്ട്. എമിറേറ്റിലുടനീളം വികസനത്തിന് വലിയ ഡിമാന്‍റുള്ള അഞ്ച് മേഖലകളിൽ ദുബായ് സൗത്തും ഉൾപ്പെടുന്നുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ‍ചെയ്തിരുന്നു. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ പ്രഖ്യാപനം വന്നത് ദുബായ് സൗത്തിലെ പ്രോപ്പർട്ടികളുടെ ഡിമാന്‍റ് വര്‍ധിപ്പിച്ചു എന്ന് ദുബായ് സൗത്ത് പ്രോപ്പർട്ടീസ് സിഇഒ നബിൽ അൽ കിന്ദി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version