ഇടപാടുകാർക്ക് യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ്
യുഎഇയിൽ ഇനി മുതൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ വ്യക്തി വിവരങ്ങൾ അവരുടെ ബാങ്കുകളിൽ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാക്കപ്പെട്ടേക്കും. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബാങ്ക് അധികൃതർ നൽകി കഴിഞ്ഞു. ബാങ്ക് ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ ഇനി മുതൽ വേണമെന്നതിൽ യു എ ഇ യിലെ ബാങ്കുകൾ നിലപാടു കടുപ്പിചിരിക്കുകയാണ്. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ് യു എ ഇ യിലെ ബാങ്കുകൾ കണക്കാക്കുന്നത്. ഉപയോക്താവ് ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ കൃത്യമായി പുതുക്കിയിരിക്കണം. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട ഉപയോക്താവിൻറെ കാർഡുകൾ മരവിപ്പിക്കുകയും ഇതോടെ ബാങ്കിടപാടുകൾ ഉപയോക്താക്കൾക്ക് തടസ്സപ്പെടുകയും ചെയ്‌തേക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)