Posted By user Posted On

പ്രവാസികൾ അറിഞ്ഞോ? പത്ത് വർഷം താമസിക്കാം, ബ്ളൂ വിസ വിതരണം ചെയ്യാൻ യുഎഇ

കാത്തിരിപ്പുകൾക്കൊടുവിൽ ആകർഷകമായ വാഗ്ദാനങ്ങളുമായി ബ്ളൂ വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ഇന്നലെ നടന്ന 2025 വേൾഡ് ഗവൺമെന്റ്‌സ് സമ്മിറ്റിലാണ് യുഎഇയിൽ പത്ത് വ‌ർഷം താമസിക്കാൻ അവസരം നൽകുന്ന പുതിയ വിസയുടെ ആദ്യ ഘട്ടം അവതരിപ്പിച്ചത്. യുഎഇയിലെ ജനപ്രിയ വിസകളായ ഗോൾഡൻ വിസ, ഗ്രീൻ റെസിഡൻസീസ് എന്നിവയുടെ തുടർച്ചയായാണ് പുതിയ വിസ പുറത്തിറക്കിയിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയിൽ യുഎഇയിക്ക് അകത്തും പുറത്തുമായി മികച്ച സംഭാവനകൾ നൽകിയവർക്കാണ് ബ്ളൂ വിസയിലൂടെ പത്ത് വർഷത്തെ റെസിഡൻസി വിസ നൽകുന്നത്. സുസ്ഥിര വികസന മേഖലയിൽ പ്രവ‌ർത്തിക്കുന്നവർക്കും നൂതന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നവരുമായ 20 പേ‌ർക്കാണ് ആദ്യ ഘട്ടത്തിൽ ബ്ലൂ വിസ നൽകുന്നതെന്ന് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മന്ത്രാലലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയും (ഐസിപി) എന്നിവർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവരും പുരസ്‌കാര ജേതാക്കളും ഗവേഷകരും ബ്ളൂ വിസയ്ക്ക് അർഹരാണ്.

താത്‌പര്യമുള്ളവർ ഐസിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകണം. യുഇഎയിലെ യോഗ്യതയുള്ള അധികാരികൾക്ക് നോമിനേറ്റ് ചെയ്യാവുന്നതുമാണ്. ഐസിപി വെബ്‌സൈറ്റിലും മൊബൈൽ ആപ്ളിക്കേഷനിലും 24 മണിക്കൂറും ബ്ലൂ വിസാ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version