Posted By user Posted On

ഖത്തറിലെ മലയാളി വ്യവസായി കെ മുഹമ്മദ്​ ഈസ അന്തരിച്ചു

ദോഹ: ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്​ച പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം.

ഖത്തറിലെ പ്രശസ്​തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ്​ ജനറൽ മാനേജറും ​ഖത്തർ കെ.എം.സി.സി സീനിയർ വൈസ്​ പ്രസിഡൻറും നിരവധി സംഘടനകളു​ടെ ഭാരവാഹിയുമാണ്​ ഇദ്ദേഹം. ഫുട്​ബാൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ്​ വിടവാങ്ങൽ.

1976ൽ തൻെറ 19ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തി പ്രവാസ ജീവിതത്തിന്​ തുടക്കം കുറിച്ച മലയാളികളുടെ സ്വന്തം ഈസക്ക പ്രവാസത്തിൻെറ അരനൂറ്റാണ്ടിലേക്ക്​ പ്രവേശിക്കവെയാണ്​ ബുധനാഴ്​ച മരണപ്പെടുന്നത്​. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്​. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ: നജ്‌ല, നൗഫൽ, നാദിർ, നമീർ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version