ലുസൈൽ നിറഞ്ഞോടി ഹാഫ് മാരത്തൺ
ദോഹ: ഓട്ടക്കാരുടെ കലണ്ടർ ബുക്കിലേക്ക് മറ്റൊരു കായികാവേശമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തണും അരങ്ങേറ്റം കുറിച്ചു.
ദേശീയ കായിക ദിനത്തിന്റെ ഭാഗമായി നടന്ന ക്യൂ.ഒ.സി പ്രഥമ ഹാഫ് മാരത്തണിൽ ആയിരങ്ങൾ അണിനിരന്നു. ലുസൈൽ ബൊളെവാഡ്, അൽ സദ്ദ് പ്ലാസ ഉൾപ്പെടെ വേദിയായ മത്സരത്തിന് രാവിലെ ആറ് മണിയോടെയാണ് തുടക്കം കുറിച്ചത്.
തുടർന്ന് 10 കി.മീറ്റർ, അഞ്ച് കി.മീറ്റർ, ഒരു കി.മീറ്റർ തുടങ്ങിയ ദൂരവിഭാഗങ്ങളും നടന്നു. ഖത്തർ അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദല ഹാഫ് മാരത്തൺ മത്സരത്തിന് ആരംഭം കുറിച്ച് സ്റ്റാർട്ടിങ് ഗൺ മുഴക്കി.
പ്രവാസി മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് പ്രഥമ റേസിന്റെ ഭാഗമായത്. മൊറോക്കോയുടെ യാസിർ ചാചുയി ഒരു മണിക്കൂർ ഒരു മിനിറ്റിൽ ഫിനിഷ് ചെയ്ത് ചാമ്പ്യനായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)