ലോണ്‍ ക്ലോസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘ഉഗ്രന്‍’ പണി കിട്ടും
ഒരു വായ്പ എടുത്താല്‍ മാസാമാസം ഇഎംഐ അടച്ച് ലോണ്‍ ക്ലോസ് ചെയ്ത് കഴിഞ്ഞാല്‍ സമാധാനമായെന്ന് വിചാരിക്കരുത്. ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലേല്‍ എട്ടിന്‍റെ പണി കിട്ടും. ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ, ലോണ്‍ ക്ലോസ് ചെയ്യല്‍, സിബില്‍ സ്കോര്‍ പരിശോധിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടവ. നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്- ഈ സര്‍ട്ടിഫിക്കറ്റ് വേഗം നേടുക. ബാങ്കിന് നല്‍കാനുള്ള ബാധ്യതകളെല്ലാം തീർത്തെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് അഥവാ എൻഒസി. ലോണ്‍ ക്ലോസ് ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് എൻഒസി നല്‍കണം. മാത്രമല്ല, ലോണെടുത്ത് വാങ്ങിയ വാഹനം ലോണ്‍ കാലാവധിക്ക് മുൻപായി വില്‍ക്കുന്നതിന് ബാങ്കില്‍നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അത് ലഭിച്ചില്ലെങ്കില്‍ ആർസി ബുക്കില്‍ പേരുമാറ്റാൻ സാധിക്കില്ല. ഹൈപ്പോത്തിക്കേഷൻ- വാഹന വായ്പയാണെങ്കില്‍ ആർസി ബുക്കില്‍ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളില്‍ ലോണ്‍ നല്‍കുന്ന ബാങ്കിന്‍റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കില്‍നിന്ന് ബാങ്കിന്‍റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകുകയുള്ളൂ. ഇതിനായി ബാങ്കില്‍നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം. ലോണ്‍ ക്ലോസ് ചെയ്യുക- ഇഎംഐ അടച്ചുതീർത്താല്‍ ലോണ്‍ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോണ്‍ എടുക്കുമ്പോള്‍ ആക്ടീവ് ലോണ്‍ ഉണ്ടെങ്കില്‍ സിബില്‍ സ്കോർ കുറയും. ഇതുമൂലം ചിലപ്പോള്‍ പുതിയ ലോണ്‍ ലഭിക്കുന്നതിന് തടസ്സമുണ്ടായേക്കാം. സിബില്‍ സ്കോർ പരിശോധിക്കുക- ലോണ്‍ ക്ലോസ് ചെയ്യുമ്പോഴും സിബില്‍ സ്കോർ പരിശോധിക്കണം. സിബില്‍ സ്കോറിന്‍റെ അടിസ്ഥാനത്തിലാകും തുടർന്നും ലോണ്‍ ലഭിക്കുന്നതിന് അടിസ്ഥാനം. ക്ലോസ് ചെയ്ത ലോണിന്‍റെ ഇംഎഎ അടച്ചതിന്‍റെ വിവരങ്ങള്‍, മറ്റേതെങ്കിലും ലോണ്‍ ക്ലോസാകാതെ കിടപ്പുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സിബില്‍ സ്കോർ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
Comments (0)