ഖത്തറില്‍ റോഡ് വികസനം പൂർത്തിയാക്കി
ദോഹ: അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി അൽ ഫറൂഷ്, അൽ ഖറൈതിയ്യാത് പ്രദേശങ്ങളിലെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് റോഡുകൾ, നടപ്പാത, തെരുവ് വിളക്കുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പൂർത്തിയാക്കിയത്.
റിഫ സ്ട്രീറ്റിന് വടക്കും ഹസം അൽ തമീദ് സ്ട്രീറ്റിന് പടിഞ്ഞാറും അൽ മസ്റൂഅ റോഡിന് പടിഞ്ഞാറ് ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. 411 പ്ലോട്ടുകളിലേക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അഷ്ഗാൽ റോഡ് പ്രോജക്ട്സ് ദോഹ സിറ്റി മേധാവി എൻജി. റാഷിദ് അൽ സിയാറ പറഞ്ഞു. 17.8 കിലോമീറ്റർ റോഡ്, 655 തെരുവ് വിളക്കുകൾ, 19 കിലോമീറ്റർ നീളത്തിൽ മലിനജല ശൃംഖല, 2.7 കിലോമീറ്റർ നീളത്തിൽ മഴവെള്ള, ഉപരിതല ജല ഡ്രെയിനേജ് ശൃംഖല, 10.4 കിലോമീറ്റർ നീളമുള്ള കുടിവെള്ള ശൃംഖല എന്നിവ പ്രധാന പ്രവൃത്തികളിലുൾപ്പെടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)