Posted By user Posted On

ഈ ഗള്‍ഫ് രാജ്യത്ത് വിവാഹം കഴിക്കണോ? ഇനി മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധം

കുവൈത്ത് സിറ്റി: വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനകൾ കർശനമാക്കി കുവൈത്ത്. വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനകൾ സംബന്ധിച്ച 2008-ലെ 31-ാം നമ്പർ നിയമത്തിനായുള്ള പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ അവാദി. പുതിയ ചട്ടം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുവൈത്തിൽ നടക്കുന്ന എല്ലാ വിവാഹ കരാറുകളും ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. രണ്ട് കക്ഷികളും കുവൈറ്റികളായാലും, അവരിൽ ഒരാൾ കുവൈത്തികളായാലും രണ്ടുപേരും കുവൈത്തികളല്ലാത്തവരായാലും ഈ ചട്ടങ്ങൾ ബാധകമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version