സ്കൂളുകളിൽ മിന്നൽ സന്ദർശനവുമായി വിദ്യാഭ്യാസ മന്ത്രി
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി വിലയിരുത്താനായി സ്കൂളുകളിൽ മിന്നൽ സന്ദർശനങ്ങൾക്ക് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ തുടക്കം കുറിച്ചു. കഴിഞ്ഞ കാലയളവിൽ വിദ്യാഭ്യാസ പുരോഗതിയും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് നേരത്തേ നിശ്ചയിച്ച നിരവധി സന്ദർശനങ്ങൾ നടത്തിയിരുന്നതായും, വരും കാലയളവിൽ വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും മേഖലയിലെ സഹപ്രവർത്തകരെ നേരിട്ട് കേൾക്കുന്നതിനും സ്കൂളുകളിലേക്ക് അനിശ്ചിത സന്ദർശനങ്ങൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരെ നേരിട്ട് കേൾക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)