യുഎഇ ലോട്ടറി സൂപ്പര്‍മാര്‍ക്കറ്റിലും പമ്പുകളിലും ലഭിക്കുമെന്നോ??? അത്ഭുതം !!
ദുബായ്: വെബ്സൈറ്റില്‍ മാത്രമല്ല, യുഎഇ ലോട്ടറി ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഇന്ധനസ്റ്റേഷനുകളിലും വില്‍ക്കപ്പെടും. യുഎഇ ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ് വൂസ്ലി ആണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതല്‍ പുതിയ അറിയിപ്പ് നടപ്പിലാകുമെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഉടന്‍ തന്നെ നടപ്പിലാകുമെന്ന് അധികൃതര്‍ അറിയിച്ചു. 100 മില്യൺ ദിർഹത്തിൻ്റെ ജാക്ക്‌പോട്ടുമായി കഴിഞ്ഞവർഷം അവസാനമാണ് യുഎഇ ലോട്ടറി ആരംഭിച്ചത്. നിലവിൽ, വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ. എന്നാൽ, കമ്പനി ഉടൻ ഒരു ആപ്പ് പുറത്തിറക്കുമെന്ന് പറഞ്ഞു. “സാധാരണ ലോട്ടറി അന്തരീക്ഷം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)