Posted By user Posted On

ഈ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെർച്ച് ചെയ്താല്‍ ജയിലില്‍ എത്തിയേക്കാം; ചിലപ്പോൾ കഠിനശിക്ഷയും ലഭിച്ചേക്കാം

ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചില പ്രത്യേക കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം . ചില സെർച്ചുകൾ വെറുതെ ഒരു ആകാംക്ഷ ശമിപ്പിക്കാൻ നടത്തുന്നവ ആയിരിക്കാം. പക്ഷേ അവയും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ലോകമെമ്പാടുമുള്ള നിയമപാലകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയാണ്. ചില സെർച്ചുകളിൽ ദേശിയ സുരക്ഷയ്ക്ക് ഭീഷണി ആവാനുള്ള സാധ്യതയുണ്ടെന്നത് അടക്കമുള്ള കാര്യങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് ഇത്. സെർച്ച് ചെയ്താൽ ഒരുപക്ഷേ നിങ്ങളെ ജയിലിലെത്തിച്ചേക്കാൻ സാധ്യതയുള്ള ഏതാനും കാര്യങ്ങൾ ഇതാ:

എങ്ങനെ ബോംബ് ഉണ്ടാക്കാം?, അന്വേഷിക്കുന്നതും തെറ്റ് ‌

മിക്ക രാജ്യങ്ങളിലും സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നത് ഗൗരവമുള്ള കുറ്റകൃത്യമായാണ് കാണുന്നത്. പ്രഹരശേഷിയുള്ള ആയുധങ്ങൾ, ബോബ് തുടങ്ങിയവ ഒരു വ്യക്തിയോ സംഘടനയൊ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് ദേശീയ-സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയായിരിക്കും എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇക്കാര്യങ്ങളെക്കുറിച്ചുള്ള സെർച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കും. ഈ സെർച്ച് നടത്തിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഗുരുതരമായേക്കാം. അറസ്റ്റ്, ചോദ്യംചെയ്യൽ, ജയിൽ ശിക്ഷ എന്നിവ നേരിടേണ്ടിവന്നേക്കാം.

ചൈൽഡ് പോണോഗ്രാഫി

ഇന്റർനെറ്റിൽ ചൈൽഡ് പോണോഗ്രാഫി കണ്ടെത്താൻ ശ്രമിക്കുന്നത് അന്തർദേശീയ നിയമങ്ങൾ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ കടുത്ത നിയമങ്ങളാണ് എല്ലാ രാജ്യങ്ങളിലും തന്നെ നിലനിൽക്കുന്നത്. ഇത്തരം സെർച്ചുകൾ നടക്കുന്നുണ്ടോ എന്നറിയാൻ ലോകമെമ്പാടുമുള്ള നിയമപാലകർ ജാഗരൂകരായി ഇരിക്കുന്നു.ഒരാൾ യാദൃശ്ചികമായി പോലും ഇത്തരം ഉള്ളടക്കം കാണേണ്ടിവന്നാൽ പ്രശ്‌നത്തിലായേക്കാം എന്നതിനാലാണ് ഇക്കാര്യത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇനി ജാഗ്രത പുലർത്തണം എന്നു പറുയന്നത്. ചൈൽഡ് പോണോഗ്രാഫി നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നതിനാൽ, ഒരാൾ ഇന്റർനെറ്റ് ബ്രൗസിങ് നടത്തുന്ന സമയത്ത് ഇത് കടന്നുവരുന്നില്ല എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കുമെമെന്നാണ് വിദഗ്ധാഭിപ്രായം.

ഹാക്കിങ് ട്യൂട്ടോറിയലുകൾ, സോഫ്റ്റ്‌വെയർ

ഇന്റർനെറ്റ് നോക്കി ഹാക്കിങ് പഠിച്ചെടുക്കാൻ ശ്രമിച്ചലും നിയമനടപടി നേരിടേണ്ടി വന്നേക്കാം. മിക്ക രാജ്യങ്ങൾക്കും ഇന്ന് മികച്ച സൈബർ സുരക്ഷാ നിയമങ്ങൾ ഉണ്ട്. ഇവയുടെ ലംഘനമായിരിക്കും ഹാക്കിങ് ട്യൂട്ടോറിയലുകൾ കണ്ടെത്താൻ ശ്രമിക്കുന്നതും, അതിനുള്ള സോഫ്റ്റ്‌വെയർ അന്വേഷിക്കുന്നതും. ഇന്ത്യയിലെ ഐടി ആക്ട് ഇക്കാര്യത്തിൽ കണിശത പുലർത്തുന്നു.

പൈറേറ്റഡ് മൂവീസ്
സിനിമകളും മറ്റ് കണ്ടെന്റും നിയമവരുദ്ധമായി കാണാൻ ശ്രമിക്കുന്നത് നിരുപദ്രവകരമായ
ഒരു കാര്യമായി പലർക്കും തോന്നിയേക്കാം. എന്നാൽ ഇത് ബൗദ്ധികാവകാശ നിയമത്തിന്റെയും, പകർപ്പവകാശ നിയമത്തിന്റെയും ലംഘനമാണ്. അതിനാൽ തന്നെ ഇന്റർനെറ്റ് സേർച്ച് വഴി പൈറേറ്റഡ് ഉള്ളടക്കം കണ്ടെത്താൻ ശ്രമിക്കുന്നത് പിടിക്കപ്പെട്ടാൽ ശിക്ഷ ലഭിക്കാം. ഇത്തരത്തിലുള്ള തിരച്ചിൽ നടക്കുന്നുണ്ടോ എന്നറിയാൻ ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ വിദഗ്ധർ സശ്രദ്ധം കണ്ണുകൂർപ്പിച്ചിരിക്കുന്നു. ആവശ്യമെങ്കിൽ വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്നു. നിയമവിരുദ്ധമായ സേർച്ചുകൾ കണ്ടെത്താനും അതു നടത്തുന്നവർക്കെതിരെ ഇനിയുള്ള കാലത്ത് കനത്ത ശിക്ഷാ നടപടികൾ ഉറപ്പാക്കാനുള്ള ശ്രമവും ഉണ്ടായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version