കോളടിച്ച് നിക്ഷേപകർ; ഖത്തറിൽ വ്യവസായിക, വാണിജ്യ, ലോജിസ്റ്റിക്സ് മേഖലകളിൽ വാടക ഇളവ്, കൂടുതൽ അറിയാം
ദോഹ∙ ഖത്തറിന്റെ വ്യവസായിക, ലോജിസ്റ്റിക്സ്, വാണിജ്യ സോണുകളിൽ വാടക നിരക്കിൽ 50 ശതമാനം വരെ ഇളവ്. വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. 5 വർഷത്തേക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. പുതുക്കിയ വാടക ചട്ടം നാലായിരത്തിലധികം നിക്ഷേപകർക്ക് ഗുണകരമാകും. മനാടെക്കുമായി സഹകരിച്ചാണ് വാടക നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ദേശീയ സാമ്പത്തിക വളർച്ചയെ പിന്തുണക്കാനും സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്താനും മൂല്യ വർധിത മേഖലയിൽ സംരംഭകരെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാടക ചട്ടം പരിഷ്കരിച്ചത്.
പുതുക്കിയ നിരക്കുകൾ
∙വ്യവസായിക സോൺ : പ്രതിവർഷം സ്ക്വയർമീറ്ററിന് 5 റിയാൽ (നേരത്തെ 10 റിയാൽ ആയിരുന്നു).
∙ ലോജിസ്റ്റിക് പാർക്കുകൾ : സ്ക്വയർമീറ്ററിന് 15 റിയാൽ (നേരത്തെ 20 റിയാൽ )
∙വാണിജ്യ പ്ലോട്ടുകൾ : സ്ക്വയർമീറ്ററിന് 50 റിയാൽ (നേരത്തെ 100 റിയാൽ ).
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)