ഫെബ്രുവരി 14ന് ഗ്രാമി ജേതാവായ റാപ്പർ മാക്കൽമോർ ഖത്തറിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നു
ഫെബ്രുവരി 14-ന് സ്റ്റേഡിയം 974-ൽ നടക്കുന്ന മാച്ച് ഫോർ ഹോപ്പിൻ്റെ ഹാഫ്-ടൈം ഷോയിൽ ഗ്രാമി ജേതാവായ റാപ്പർ മാക്കൽമോർ പരിപാടി അവതരിപ്പിക്കും. കാൻ്റ് ഹോൾഡ് അസ്, ത്രിഫ്റ്റ് ഷോപ്പ്, ഹിന്ദ്‌സ് ഹാൾ തുടങ്ങിയ ഗാനങ്ങൾക്ക് പേരുകേട്ട കലാകാരൻ ഖത്തറിൽ ആദ്യമായാണ് പരിപാടി അവതരിപ്പിക്കുന്നത്.
തിങ്കളാഴ്‌ച സോഷ്യൽ മീഡിയയിലൂടെയാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതൊക്കെ ഗാനങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ടിക്കറ്റുകൾ ഇപ്പോൾ വിൽപനയിലാണ്. ഇവൻ്റിൽ നിന്നുള്ള എല്ലാ പണവും ലെബനൻ, നൈജീരിയ, പലസ്തീൻ, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) പ്രോജക്റ്റുകൾക്ക് നൽകും.
മാച്ച് ഫോർ ഹോപ്പ് ഇവൻ്റിൽ കെഎസ്‌ഐ, ഐഷോസ്‌പീഡ്, ചങ്ക്‌സ്, അബോഫ്‌ളാ, ഷാർക്കി, മിന്നിമിന്റർ തുടങ്ങിയ ജനപ്രിയ കണ്ടന്റ് ക്രിയേറ്റേഴ്‌സ് പങ്കെടുക്കും.
ഫുട്ബോൾ ഇതിഹാസങ്ങളായ തിയറി ഹെൻറി, ആന്ദ്രേ ഇനിയേസ്റ്റ, മുബാറക് മുസ്തഫ, അലസാൻഡ്രോ ഡെൽ പിയറോ, ഡേവിഡ് സിൽവ, ആൻഡ്രിയ പിർലോ എന്നിവരും ചാരിറ്റി മത്സരത്തിൽ കളിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)