ഖത്തർ പ്രവാസികൾക്ക് നേട്ടം: ഇംതിയാസ് കാർഡിന് 50 ശതമാനം വരെ ഇളവ്
ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രദാനം ചെയ്യാൻ ‘ഇംതിയാസ് കാർഡ്’ പുറത്തിറക്കി. വിവിധയിനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നതാണ് കാർഡ്. സൈനിക ഉദ്യോഗസ്ഥർ, സിവിലിയൻസ്, തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും കാർഡ് ലഭിക്കും. മന്ത്രാലയത്തിലെ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വരെ കാർഡ് ഉപയോഗിക്കാം. ജീവനക്കാരുടെ മികച്ച സേവനങ്ങൾക്കുള്ള അഭിനന്ദനം അറിയിക്കുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി മികച്ച നേട്ടങ്ങളും പ്രദാനം ചെയ്യുകയാണ് കാർഡിന്റെ ലക്ഷ്യമെന്നും അധികൃതർ വിശദമാക്കി.
ഇംതിയാസ് കാർഡിന്റെ നേട്ടം ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യക്കാർക്കും പ്രയോജനം ചെയ്യും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)