ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ ഒ.ടി.ടിയിൽ എത്തുന്നു; തീയതി പുറത്ത്
ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ഫനീഫ് അദോനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ഡിസംബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിലെത്തുന്നു. ഫെബ്രുവരി 14 ന് സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.സെൻസർ ബോർഡ് നീക്കം ചെയ്ത സീനുകളോടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാം.
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം ബോക്സോഫീസിൽ 100 കോടിക്ക് മുകളിലാണ് നേടിയത്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ജനുവരി 31 മുതല്‍ ‘മാര്‍ക്കോ’ കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. മാർക്കോ കേരളത്തിലെ തിയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)