ഖത്തറില്‍ ഉൽപന്ന- സേവന പരാതികൾക്ക് ആപ്പുണ്ട്
ദോഹ: ഉൽപന്ന ഗുണനിലവാരം, സേവന പരാതികൾ, വിലനിർണയത്തിലെ അപാകതകളും സംശയങ്ങളും എന്നിവയിൽ പരാതികൾ വേഗത്തിലും ലളിതമായും അധികൃതരിലേക്ക് എത്തിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ആപ് ഉപയോഗപ്പെടുത്താമെന്ന് ഓർമിപ്പിച്ച് അധികൃതർ.
പ്രാദേശിക വിപണിയിൽ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും ഗുണനിലവാരം നിലനിർത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആപ് വഴിയുള്ള സേവനം. ജനപ്രിയ സേവനം എന്ന മെനുവിൽനിന്ന് പരാതി സേവനം തിരഞ്ഞെടുത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിലനിർണയം, വിൽപന, ഉൽപന്നം, സേവനം, പരസ്യവും വിവരങ്ങളും, ഇൻവോയിസ്- പേയ്മെൻറ്, ലൈസൻസിങ്, ആരോഗ്യം, സുരക്ഷ, പൊതുക്രമം എന്നിവയുൾപ്പെടെ പരാതികൾ ലഭ്യമാണ്.
പരാതി സമർപ്പിക്കുന്നതിന് ഉപയോക്താവ് പേര്, ഖത്തർ ഐ.ഡി നമ്പർ, സ്ഥാപനത്തിന്റെ പേരും വിലാസവും, അനുബന്ധ ചിത്രം എന്നിവയും സമർപ്പിക്കണം. വ്യക്തമല്ലാത്ത പരാതികൾ മന്ത്രാലയം സ്വീകരിക്കുന്നതല്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)