Posted By user Posted On

പ്ലസ്ടു കഴിഞ്ഞാല്‍ ജര്‍മ്മനിയില്‍ നഴ്സാകാം; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി എംപ്ലോയര്‍ അഭിമുഖം, കൂടുതലറിയാം

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ഡിസംബര്‍ 29 ന് പൂര്‍ത്തിയാകും. ഡിസംബര്‍ 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച  അഭിമുഖങ്ങളില്‍ 18 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജര്‍മ്മനിയിലെ ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ കോട്ട്‌ബുസിലുളള മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് – കാള്‍ തീമിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നത്. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ (Katrin Pischon),  ഇന്റഗ്രേഷൻ ഓഫിസർ, നഴ്സിംഗ് അങ്കെ വെൻസ്കെ (Anke Wenske), ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ (Bundesagentur für Arbeit) ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് (Zentrale Auslands- und Fachvermittlung-ZAV) പ്രതിനിധി മാർക്കസ് മത്തേസൻ (Markus Matthessen) എന്നിവര്‍ അഭിമുഖങ്ങള്‍ക്കു നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് ഉള്‍പ്പെടെയുളളവരും സംബന്ധിച്ചു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version