താമസ സ്ഥലത്തെ ബാത്ത്റൂമിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം മലയാളി ഗൾഫിൽ മരിച്ചു
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ആലപ്പുഴ കായംകുളം സ്വദേശി ബിനു വർഗീസ്(47) ആണ് ദുബൈയിൽ മരിച്ചത്. ദുബൈയിലെ ജെഎസ്എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആംബുലൻസും ദുബൈ പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബി.ബി.എ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി)
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)