റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തർ ഇന്ത്യൻ എംബസി
ദോഹ ∙ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. റിപ്പബ്ലിക് ദിനമായ നാളെ (ഞായറാഴ്ച) രാവിലെ 6.30ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) എംബസി നേതൃത്വത്തിലെ ആഘോഷ പരിപാടികൾക്ക് വേദിയാകും. ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദേശം, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ ആഘോഷങ്ങളോടെയാണ് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷമാക്കുന്നത്. ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക്, യുട്യൂബ് പേജുകളിൽ തത്സമയ പ്രദർശനവുമുണ്ടാകും.
പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)