ഒന്നും രണ്ടും കോടികളല്ല; അനാഥമായി കിടക്കുന്നത് 78,213 കോടി രൂപ അവകാശികള്‍ നമ്മള്‍ ആകാം
ആയിരക്കണക്കിന് അക്കൗണ്ടുകളിലായി അനാഥമായി കിടക്കുന്നത് കോടികള്‍. 78,213 കോടി രൂപയാണ് അവകാശപ്പെടാന്‍ ആരുമില്ലാതെ വെറുതെ കിടക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2024 മാര്‍ച്ച് വരെ രാജ്യത്തെ വിവിധ ബാങ്കുകളിലായി 78,213 കോടി രൂപയുടെ നിക്ഷേപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അനാഥമായി കിടക്കുന്ന ഇത്രയും വലിയ തുകയുടെ ഉടമകളെ കണ്ടുപിടിക്കാനും ലക്ഷങ്ങള്‍ നിഷ്ക്രിയമായി കിടക്കുകയാണെന്ന് ഓര്‍മിപ്പിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള സൗകര്യം ആര്‍ബിഐ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോര്‍ട്ടല്‍ സഹായിക്കും. ഉദ്ഗം വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താനാകും. ഉദ്ഗം എന്ന സൈറ്റിൽ കയറി പ്രാഥമിക വിവരങ്ങൾ നൽകിയാൽ മാത്രം മതി. ഏതെങ്കിലും അക്കൗണ്ടുകളിൽ പത്ത് വർഷത്തിലധികമായി നിഷ്ക്രിയമായി കിടക്കുന്ന പണമുണ്ടോ എന്നറിയാം. അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാൽ പ്രവർത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാനോ പണം പിൻവലിക്കാനോ കഴിയും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)