വാട്‌സ്ആപ്പിന് ഇന്‍സ്റ്റ ലുക്ക് വരുന്നു; സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക് ചേര്‍ക്കാം
മെറ്റയുടെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പുത്തന്‍ അപ്‌ഡേറ്റ് വരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം സംഗീതം/ട്യൂണ്‍ ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ എത്തും. ഇതിന്‍റെ പരീക്ഷണം മെറ്റ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആകര്‍ഷകമായിട്ടുള്ള ഫീച്ചറാണിത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്‍റര്‍ഫേസാകും ഇതിനായി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലേക്ക് മെറ്റ കൊണ്ടുവരിക. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്, ഐഒസ് ബീറ്റ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങി. ഈ ഫീച്ചര്‍ വരുന്നതോടെ സ്റ്റാറ്റസ് എഡിറ്റര്‍ ഇന്‍റര്‍ഫേസില്‍ കയറി സ്റ്റാറ്റസിനൊപ്പം മ്യൂസിക് ആഡ് ചെയ്യാം. ഇതിനായി മ്യൂസിക് ലൈബ്രററി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. ഇന്‍സ്റ്റഗ്രാമിലുള്ള അതേ ഫീച്ചറാണിത്. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍ അറിയാനുമാകും.
ഇന്‍സ്റ്റ സ്റ്റോറിയിലെ പോലെ ഒരു പാട്ടിലെയോ ട്യൂണിലേയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസില്‍ ചേര്‍ക്കാനും സാധിക്കും. ഒരു ഫോട്ടോയ്ക്കൊപ്പം ഇത്തരത്തില്‍ മ്യൂസിക് ട്രാക്ക് ചേര്‍ക്കുമ്പോള്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് പരമാവധി ലഭിക്കുക. അതേസമയം വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടാവില്ല. സമീപകാലത്ത് ഏറെ പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പിനെ കൂടുതല്‍ യൂസര്‍-ഫ്രണ്ട്‌ലി ആക്കാനുള്ള മെറ്റയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കവും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)