ഖത്തറില്‍ അനധികൃത ക്യാമ്പിങ്: നടപടിയുമായി മന്ത്രാലയം
ദോഹ: അൽ ജസാസിയ ബീച്ചിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിച്ച ക്യാമ്പുകൾ നീക്കം ചെയ്ത് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം.
മന്ത്രാലയം ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് അനധികൃത ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കണ്ടെത്തി നടപടി സ്വീകരിച്ചത്. ക്യാമ്പ് ഉടമകൾ അനുമതിയില്ലാതെ ക്യാമ്പ് ഉപകരണങ്ങൾ വാടകക്ക് നൽകിയതായി കണ്ടെത്തി.
ക്യാമ്പിങ് സീസൺ അവസാനിക്കുന്നതുവരെ പരിശോധന തുടരുമെന്ന് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് പൊതുജനങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)