നാലുവയസുകാരിയെ പീഡിപ്പിച്ച് നടന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
കൊച്ചി: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി ഗിരീഷ് ഹർജി തള്ളുകയായിരുന്നു. ജയചന്ദ്രന്‍ കോഴിക്കോട് പോക്സോ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ജൂലൈ 12ന് തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് മകളെ പീഡിപ്പിച്ചെന്നാണ് ജയചന്ദ്രനെതിരെയുള്ള പരാതി. ജയചന്ദ്രന്‍ ഇപ്പോഴും ഒളിവാലണെന്ന് പോലീസ് പറഞ്ഞു. 2024 ജൂണ്‍ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടില്‍ വെച്ച് ജയചന്ദ്രന്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് (ഡിസിപിയു) മുഖേന നൽകിയ പരാതി കസബ പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കസബ പോലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂണില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയെന്ന് പോലീസ് പറയുന്നു. അന്ന് മുതല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇതിനിടെ പോലീസ് കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൊഴി എടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)